ബുദ്ധിയിൽ നിന്ന് മഹാബോധത്തിലേക്ക്

ബോധം ബുദ്ധിയുടെ വിശേഷതയാണെന്നാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നതെങ്കിലും എന്താണ് ആ വിശേഷതയെന്നു നമ്മെ ആരും പഠിപ്പിച്ചിട്ടില്ല. ബോധം ബുദ്ധിയുടെ വിശേഷതയാണെങ്കിൽ ബുദ്ധിയുള്ള എല്ലാ ജീവജാലങ്ങൾക്കും ഈ വിശേഷത ഉണ്ടാകേണ്ടതാണ്. ഈ വിശേഷത നിലനിൽക്കാനുള്ള തിരിച്ചറിവാണെങ്കിൽ എല്ലാ ജീവജാലങ്ങളും നമ്മെ പോലെ സ്വന്തം അസ്തിത്വത്തിന്റെ അർഥം തിരിച്ചറിയാൻ കഴിവുള്ളവരായിരിക്കും. “ഞാൻ” എന്നും “എന്റേത്” എന്നും ചിന്തിക്കുന്ന ഒരു ജീവിയേയും നാം ഇന്നേ വരെ കണ്ടിട്ടില്ല. ബോധത്തിലെ അഥവാ ബുദ്ധിയിലെ ഏത് ഘടകമാണോ നമ്മെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്, ആ ഘടകത്തെയാണ് ബോധശാസ്ത്രം ബോധം എന്ന് വിളിക്കുന്നത്, അപ്പോൾ അത് ബുദ്ധിയാകാൻ തരമില്ല. ബോധം ബുദ്ധിയുടെ വിശേഷതയല്ലെങ്കിൽ, പിന്നെ അതെന്താണെന്നു ഈ പുസ്തകം നിങ്ങളെ ബോധ്യപ്പെടുത്തും…

.

Purchase ബുദ്ധിയിൽ നിന്ന് മഹാബോധത്തിലേക്ക് On FLIPKART

.

Download_ബുദ്ധിയിൽ നിന്ന് മഹാബോധത്തിലേക്ക് to read the full article